banner

നാളെ സാമ്പത്തിക വർഷാവസാനം; പ്രധാനപ്പെട്ട ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിക്കുക

ഡൽഹി : സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ നാളെ ചെയ്തു തീർക്കാൻ കാര്യങ്ങളേറെയാണ്. പുതിയ സാമ്പത്തിക വർഷം ലഭിക്കാത്തതും ചിലവ് ഉയരുന്നതുമായ ചില കാര്യങ്ങൾ അവസാന ദിനമായ നാളേയ്ക്കുള്ളിൽ ചെയ്തു തീർത്താൽ ലാഭം ഏറെയാണ്. 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ചെയ്യേണ്ട പ്രധാനപ്പെട്ട എട്ടു കാര്യങ്ങൾ താഴെ വായിക്കാം.

1. ഓഹരി നിക്ഷേപകർ ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയുടെ പേര് നിർദേശിക്കേണ്ട അവസാന ​ദിവസമാണ് മാർച്ച് 31.

2. ജിഎസ്ടി നിയമ പ്രകാരം അർഹരായവർക്ക് കോമ്പോസിഷൻ സ്കീം തിരഞ്ഞെടുക്കാനുളള സമയം നാളെ വരെയാണ്.

3. നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മാർച്ച് 31-നകം നാമനിർദ്ദേശം സമർപ്പിക്കേണ്ടതുണ്ട്. നാമനിർദേശം ചെയ്യാത്തവർക്ക് യൂണിറ്റുകളുടെ ക്രയവിക്രയം സാധ്യമാകില്ല.

4. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി വകുപ്പ് പ്രകാരമുളള നികുതി ഇളവ്. നികുതി ഇളവ് ലഭിക്കുന്നതിന് ഒരാൾക്ക് പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇ എൽ എസ് എസ് മുതലായവയിൽ മാർച്ച് 31 ന് മുമ്പ് നിക്ഷേപിക്കാം.

5. പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ഒരു വ്യക്തിക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. ഈ സ്‌കീം പ്രകാരം മുതിർന്ന പൗരന്മാർക്ക് നിലവിൽ പ്രതിവർഷം 7.40% പലിശയിൽ സ്ഥിര വരുമാനം നൽകുന്നു. ഈ പ്ലാനിൽ നിക്ഷേപം നടത്തുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആണ്.

6. അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുകയുടെ ഹൈ പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ആദായ നികുതി ഇളവ് ലഭിക്കണമെങ്കിൽ, മാർച്ച് 31-ന് മുമ്പായി പോളിസി വാങ്ങണം.

7. നികുതി വിധേയമായ പരിധിയിൽ താഴെ മാത്രമാണ് നടപ്പു സാമ്പത്തിക വർഷത്തെ പലിശ വരുമാനമെങ്കിൽ നികുതി കിഴിവു ചെയ്യരുതെന്ന് ബാങ്കിനോട് അഭ്യർത്ഥിക്കാവുന്നതാണ്.

8. ജിഎസ്ടി ആർഎഫ്ഡി 11 ഫോമിൽ ലെറ്റർ ഓഫ് അണ്ടർടേക്കിങ് സമർപ്പിക്കാവുന്നതാണ്. എൽയുടിയുടെ സാധുത 31 വരെ മാത്രമാണ്.

Post a Comment

0 Comments