Latest Posts

കുവൈറ്റിൽ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മരണം; മരിച്ചവരിൽ അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയും

ഉല്ലാസ യാത്രക്കിടെ കുവൈറ്റിൽ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശിയായ സുകേഷ് (44), പത്തനംതിട്ട മാന്നാർ മോഴിശ്ശേരിൽ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. ഇരുവരും കുവൈത്ത് ലുലു എക്‌സ്‌ചേഞ്ചിലെ ജിവനക്കാരാണ്. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജറും ടിജോ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറുമാണ്.

ഖൈറാനിലെ റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇവർ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ തിരച്ചിലിൽ നടത്തിയപ്പോഴാണ് ബോട്ട്മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം ഇരുവരുടെയും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

0 Comments

Headline