banner

രാജ്യത്ത് എച്ച്3 എന്‍2 വൈറസ് ബാധിച്ച് രണ്ട് മരണം; സമ്പര്‍ക്കമുണ്ടായവരില്‍ പരിശോധന

രാജ്യത്ത് എച്ച്3 എന്‍2 വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കര്‍ണാടകത്തിലും ഹരിയാനയിലുമാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ ഹാസന്‍ ജില്ലയിലെ ആളൂരില്‍ മരിച്ച ഹീരേ ഗൗഡ(87) യ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 

ഹരിയാനയില്‍ മരിച്ചയാളെക്കുറിച്ച് വിവരം ലഭ്യമല്ല. 

ഇരുവരുമായി സമ്പര്‍ക്കമുണ്ടായവരില്‍ പരിശോധന നടത്തുകയാണ്. അതേസമയം, രാജ്യത്ത് ഇതുവരെ 90 പേര്‍ക്കാണ് എച്ച്3 എന്‍2 വൈറസ് ബാധയുണ്ടായത്. എച്ച്1 എന്‍1 വൈറസ് ബാധയുടെ എട്ട് കേസുകളുമുണ്ടായി.

إرسال تعليق

0 تعليقات