പത്തനംതിട്ട : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ മേലേവെട്ടിപ്രം ജംക്ഷന് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പാലക്കാട് സ്വദേശി സജി, എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍, പാലക്കാട് സ്വദേശി അനീഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ നാല് പേരും റാന്നിയില്‍ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ജംക്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍ വശത്തുനിന്ന് വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. മരിച്ച സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ പിറകെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.
0 Comments