banner

കൊല്ലത്ത് രണ്ട് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 21 കാരൻ മരിച്ചു

കൊല്ലം : പുനലൂർ കരവാളൂരിൽ പാലത്തിന് സമീപം രണ്ട് ഇരു ചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) ആണ് ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്.


ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. സമീപത്ത് ഉത്സവം നടക്കുന്നതുമായി ബന്ധപ്പെട് അപകടം നടന്ന സ്ഥലത്ത് തിരക്കുണ്ടായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയ ഏഴോളം പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Post a Comment

0 Comments