banner

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; വിടവാങ്ങിയത് വായനക്കാർ എക്കാലവും ഓർക്കുന്ന കൃതികൾ സമ്മാനിച്ച എഴുത്തുകാരി

തിരുവനന്തപുരം : പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

മുറിപ്പാടുകൾ എന്ന നോവലാണ് പി.എ ബക്കർ മണിമുഴക്കം എന്ന പേരിൽ സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാർഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി. ഇതിന് പുറമെ അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമകൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.

'ജിവിതം എന്ന നദി'യാണ് സാറാ തോമസ് രചിച്ച ആദ്യ നോവൽ. ദൈവമക്കൾ, വേലക്കാർ തുടങ്ങി വായനക്കാർ എക്കാലവും ഓർക്കുന്ന കൃതികൾ സമ്മാനിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്. 

Post a Comment

0 Comments