banner

ഉഗാണ്ടയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

തൃശൂർ : തൃക്കൂർ സ്വദേശിയായ യുവാവ് ഉഗാണ്ടയിൽ വാഹനാപകടത്തിൽ മരിച്ചു. തൃക്കൂർ ഊളക്കൽ വിജയന്റെ മകൻ നിധിലാണ് ( 37 ) മരിച്ചത്. 

നടക്കുന്നതിനിടെ നിധിലിനെ വാഹനം ഇടിക്കുകയായിരുന്നു.

പ്രഭാതസവാരിക്കിടെയാണ് അപകടം. പത്ത് വർഷമായി യുഗാണ്ടയിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു. അമ്മ: വിജയ. ഭാര്യ: അശ്വതി. മക്കൾ: അയാൻ ദേവസൂര്യ, സൂര്യഗായത്രി. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 ന് മതിക്കുന്ന് ശാന്തിമന്ദിരം ശ്മശാനത്തിൽ.

Post a Comment

0 Comments