കോഴിക്കോട് ( Ashtamudy Live News ) : പെണ്‍കുട്ടിയെ ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ. സ്വകാര്യ ബസ് കണ്ടക്ടറാണ് അറസ്റ്റിലായത്. ബനാറസ് ബസിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനാണ്(22) പിടിയിലായത്. ഒമ്പതാം ക്ലാസ്സുകാരിക്കു നേരെയാണ് അതിക്രമമുണ്ടായത്.
ട്യൂഷന് പോകുകയായിരുന്ന കുട്ടിക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ ഇയാൾ സൗഹൃദ സംഭാഷണം നടത്തി അടുക്കുകയായിരുന്നു. തുടർന്ന് പ്രതി സീറ്റിൽ തൊട്ടടുത്തിരുന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കുട്ടി എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് സംഭവം ആരോടും പറയരുതെന്ന് ഇയാൾ പറഞ്ഞു. പിന്നീട് കുട്ടി സംഭവം രക്ഷിതാക്കള്ളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാവൂര്‍ പൊലീസില്‍ പരാതി നല്‍കി.പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സിനാനെ പിടികൂടിയത്. പ്രതിയെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments