banner

വാഹന പരിശോധനയിൽ ലഹരി ഗുളികയുമായി യുവാവ് പിടിയില്‍

കണ്ണൂർ : ഇരിട്ടിയിൽ ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. ജില്ല എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡും കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത് .കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിൽ നിന്നാണ് ഇവ പിടികൂടിയത്.

കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്‍.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ക്യാപ്സ്യൂള്‍ ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്‍.കെ. അഫ്സീറിനെ (37) പിടികൂടിയത് .

സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ജനാര്‍ദനന്‍, ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments