banner

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

അഞ്ചാലുംമൂട് : മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് നോക്കി നിൽക്കെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ധിച്ച സംഭവത്തിൽ പൊലീസ് നടപടികൾ വൈകിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ്‌  അഞ്ചാലുമൂട് പോലീസ് സ്റ്റേഷന് മുന്നിൽ സൂചനാ പ്രതിഷേധം സമരം നടത്തി.

തൃക്കടവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രണവ് നന്ദുന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ കൊല്ലം ജില്ലാ സെക്രട്ടറി കരുവാ റഫീഖ് ഉത്ഘാടനം ചെയ്തു. കബീർ ഞാറക്കൽ, ദിജോ ദിവാകരൻ, മഹേഷ്‌ മനു തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. സമരത്തിന് ബിനീഷ് ചന്ദ്രൻ, രാഹുൽ ജയകുമാർ, അനന്ദു കടവൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments