banner

കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചു

തിരുവനന്തപുരം : എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ റെയിൽവേ ഡിവിഷൻ ഓഫീസിനു മുൻവശത്ത് നിന്ന് കൊല്ലം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. ശരത്ത് എന്ന് പേരുള്ള ഇയാളുടെ കൈവശം 13.9 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാലക്കാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറും സംഘവും, പാലക്കാട് RPF /CIB സംഘവുമായി ചേർന്നാണ് ഇയാളെ പിടികൂടിയത്.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റുഫോമിൽ നിർത്തിയിട്ടിരുന്ന ചെന്നൈ ട്രിവാൻഡ്രം എക്സ്പ്രസ്സ്‌ ട്രെയിനിന്റെ സ്ലീപ്പർ കോച്ചിനുള്ളിൽ സീറ്റിനടിയിലായി വച്ചിരുന്ന ബാക്ക് പാക്കിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടി. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. 4 പൊതികളിലായി സൂക്ഷിച്ച 8.045 കിലോഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്. നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്‌പെക്ടർ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, സെൽവം, പ്രബോദ് ,അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീതാ കുമാരി, RPF ASI മാരായ ജോസ്. എം. റ്റി , എസ് സന്തോഷ്‌ കുമാർ, ആർ വിപിൻ എന്നിവർ പങ്കെടുത്തു.

കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ C.B.വിജയനും പാർട്ടിയും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി കായംകുളം റെയിൽവേ സ്‌റ്റേഷനിൽ വച്ച് ചെന്നൈ മെയിൽ ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 6 കിലോ കഞ്ചാവ് കണ്ടെടുത്തു. പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിൻ്റെ 04792444060, 9400069505 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണി, പ്രിവൻ്റീവ് ഓഫീസർ ആൻ്റണി.K.I, സിവിൽ എക്സൈസ് ഓഫീസർമാരായ R.അശോകൻ, പ്രവീൺ.M, എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ്.P, RPF ഇൻസ്പെക്ടർ A.K.പ്രിൻസ്, ASI രജിത്ത് കുമാർ, കോൺസ്റ്റബിൾ അഭിലാഷ് .M.K, CPO പ്രവീൺ.J എന്നിവർ ഉണ്ടായിരുന്നു.

Post a Comment

0 Comments