banner

45 കിലോ കഞ്ചാവ് കടത്തിയ കേസ് ; പ്രതികള്‍ക്ക് കഠിനതടവും പിഴയും



കൊച്ചി : 45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ രണ്ട് യുവാക്കള്‍ക്ക് കോടതി കഠിന തടവിനും പിഴയും ശിക്ഷ വിധിച്ചു.  

2021 മാര്‍ച്ച് മാസം 20നായിരുന്നു കേസ്സിന് ആസ്പദമായ സംഭവം നടന്നത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറു ഭാഗത്തുള്ള റെയില്‍വേ ഗുഡ്‌സ് ഷെഡ്ഡിന്റെ സമീപത്ത് വച്ച് 45 കിലോ ഗഞ്ചാവ് കടത്തിക്കൈാണ്ട് വന്ന കേസിലെ ഒന്നാം പ്രതിയായ കര്‍ണ്ണാടക സംസ്ഥാനത്ത്  കോലാർ, ബിഎം മെയിൻ റോഡ്, ക്യഷ്ണന്‍ നമ്പ്യാര്‍ മകന്‍ സുധീര്‍ കൃഷ്ണനെ (45) പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവും) രണ്ടാം പ്രതിയായ മലപ്പുറം ജില്ലയില്‍ വെളിയങ്കോട്, തവളക്കുളം, തോട്ടുങ്ക പുരയ്ക്കല്‍ വീട്ടില്‍ വിശ്വനാഥ് മകന്‍ നിഥിന്‍ നാഥ് ടി.വിയെ (27) നെ 5 വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവും) ബഹുമാനപ്പെട്ട എറണാകുളം IST അഡീഷണല്‍ സെഷന്‍സ് ജഡ്ജി മിനി. എസ്. ദാസാണ് ശിക്ഷ വിധിച്ചത്.

ആലുവ റെയില്‍വേ പ്രൊട്ടക്ഷന്‍ഫോഴ്‌സിലെ സബ്ഇന്‍സ്‌പെക്ടര്‍ ആയിരുന്ന PV രാജുവും പാര്‍ട്ടിയും ചേര്‍ന്നാന്ന് പ്രതികളെ കണ്ടെത്തിയത്.തുടര്‍ന്ന് ആലുവ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പ്രതികളെ ഹാജരാക്കി കേസ്സ് രജിസ്റ്റര്‍ ചെയ്തു. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന G കൃഷ്ണകുമാവാണ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ TA ജോര്‍ജ്ജ് ജോസഫ്, അഡ്വ. ജെയ്‌സണ്‍ ട . റോസാറിയോ തുടങ്ങിയവര്‍ ഹാജരായി.

Post a Comment

0 Comments