banner

മധ്യപ്രദേശില്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാനെത്തിയ 22കാരനെ കടുവ കടിച്ചുകൊന്നു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ 22കാരനെ കടുവ കടിച്ചുകൊന്നു. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ശനിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അനൂജ് ബൈഗയാണ് മരിച്ചത്.

യുവാവ് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാനായി പുറത്തിറങ്ങിയ സമയത്തായിരുന്നു കടുവയുടെ ആക്രമണം. കുറ്റിക്കാടില്‍ ഒളിച്ചിരുന്ന കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات