banner

അഷ്ടമുടിയിൽ 54 കാരൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു



അഷ്ടമുടി : അഷ്ടമുടിയിൽ മദ്ധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. അഷ്ടമുടി, മണലിക്കട, സുജിത്ത് ഭവനത്തിൽ ജോയി (54) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. പരിക്കേറ്റ ജോയിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. 
ഭാര്യ: സിന്ധു. മക്കൾ: സുജിത്ത്, സജിത്ത്, സൂര്യ 
മരുമകൻ: സുജിത്ത്

إرسال تعليق

0 تعليقات