ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ വിളിച്ചാണ് സാക്കിര്‍ ബോംബ് ഭീഷണിയുയര്‍ത്തിയത്. കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ വിളിച്ചയാള്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്‌തു. എന്നാല്‍ അതേ നമ്പറില്‍ തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഫോണില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് പൊലീസ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി തെരച്ചില്‍ നടത്തി. എന്നാല്‍ സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നല്‍കിയ വിവരം വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് സാക്കിറിന്‍റെതാണ് നമ്പറെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments