banner

ഭാര്യയെ കടിച്ച നായയെ മുൻവൈരാഗ്യത്താൽ അടിച്ചുകൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്



തിരുവനന്തപുരം : അയൽവീട്ടിലെ നായയെ അടിച്ചുകൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചാത്തന്നൂർ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽപോയി.

ഈ മാസം 20 നാണ് ഇയാൾ അയൽവീട്ടിലെ വളർത്തുനായയെ അടിച്ചുകൊന്നത്. സിറ്റൗട്ടിൽ ഉറങ്ങുകയായിരുന്ന നായയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് തുടരെ അടിച്ച് കൊല്ലുകയായിരുന്നു. തടയാനെത്തിയ വീട്ടുടമ ആദിത്യ രശ്മിയെയും ഇയാൾ അസഭ്യം പറഞ്ഞ് തള്ളിയിട്ടു.

കഴിഞ്ഞ മാർച്ച് 29 ന് ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കാനായി പ്രശാന്തിന്റെ ഭാര്യ അയൽവീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് ഭാര്യയെ ഇരു കൈകളിലും നായ കടിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ നായയെ കൊന്നത്.

നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments