banner

കൊല്ലത്ത് പതിനെട്ടാം വിവാഹ വാർഷിക ദിനത്തിൽ 18 കിലോമീറ്റർ 'ഓടി' ഒരു കുടുംബം



കൊല്ലം : വിവാഹ വാർഷിക ദിനത്തിൽ സാധാരണയായി ഭാര്യയും ഭർത്താവും കൂടി കറങ്ങാൻ പോകുന്നതും വിനോദങ്ങളിലേർപ്പെടുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ ജസ്റ്റ് മൂവ് ക്ലബ് എന്ന കൊല്ലത്തെ കായിക കൂട്ടായ്മയിലെ അംഗങ്ങളായ ബിജുവും ഭാര്യ ഗിരിലക്ഷ്മിയും മറ്റൊന്നാണ് ചിന്തിച്ചത്. 

തങ്ങളുടെ വിവാഹ വാർഷിക ദിനം സമൂഹത്തിന് പ്രചോദനമായി കൊള്ളട്ടെ എന്ന് തീരുമാനിച്ച് പതിനെട്ടാം വിവാഹ വാർഷിക ദിനത്തിൽ 18 കിലോമീറ്ററാണ് ദമ്പതികളും രണ്ട് മക്കളും അടങ്ങുന്ന കുടുംബം 'ഓടി' തീർത്തത്.

ചിട്ടയായ വ്യായാമം ആരോഗ്യത്തെ സംരക്ഷിക്കും എന്നതായിരുന്ന ഓട്ടത്തിന് പിന്നിൽ ദമ്പതികൾ സമൂഹത്തിന് നൽകിയ സന്ദേശം. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഓട്ടത്തിൽ ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജെ.എം.സി കൂട്ടായ്മ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments