Latest Posts

ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; ബസ് ജീവനക്കാരനായ യുവാവ് അറസ്റ്റിൽ; പ്രതി വിവാഹിതനെന്ന് പോലീസ്



കൊച്ചി : ബസ് യാത്രക്കിടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബസ് ജീവനക്കാരൻ അറസ്റ്റിൽ. എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്തി(28)നെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം തൃക്കാക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി.

ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുകാരിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. വഴങ്ങിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പെൺകുട്ടിയാണ് അതിനുത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്നും പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചായിരുന്നു ബന്ധം സ്ഥാപിച്ചത്.എന്നാൽ, കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിങ്ങിലാണ് പീഡനം പുറത്തറിഞ്ഞത്. അന്വേഷണത്തിൽ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം വാടക വീട്ടിൽ താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

0 Comments

Headline