banner

സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന പ്രസിഡൻ്റ് ജി.ശങ്കർ പതാകയുയർത്തി; നാളെ സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ വലിയ സംഗമത്തിന് വ്യവസായ നഗരി സാക്ഷ്യം വഹിക്കും!



സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ ആദ്യ ദിനം സംസ്ഥാന പ്രസിഡൻ്റ് ജി. ശങ്കർ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. ഇന്ന് സംസ്ഥാന കമ്മറ്റി അംഗങ്ങളും ജില്ലാ കമ്മറ്റി ഭാരവാഹികളും ജില്ലയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും മാത്രം പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നടക്കും.

നാളെ ആയിരത്തോളം വരുന്ന സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് വ്യവസായ നഗരി സാക്ഷ്യം വഹിക്കും. കേന്ദ്ര മന്ത്രി വി. മുരളീധരൻ, സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ, പാർലമെൻ്റ് അംഗങ്ങളായ പി. കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Post a Comment

0 Comments