ഈ മാസം 22 നാണ് മുഹമ്മദ് ബഷീർ ആൺകുട്ടിയെ ഉറക്കുഗുളിക നൽകി പീഡിപ്പിച്ചത്.വിദ്യാർഥികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നയാളാണ് ഇയാൾ. എറണാകുളത്ത് ഫുട്‌ബോൾ ട്രെയിനിംഗ് ഉണ്ടെന്ന് പറഞ്ഞാണ് 14 കാരനെ ഇയാൾ കൂടെ കൂട്ടിയത്.
എന്നാൽ പിന്നീട് ട്രെയിനിംഗ് ക്യാമ്പ് മാറ്റി വെച്ചു എന്നു പറഞ്ഞു കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. തുടർന്ന് പ്രതി കഴിക്കാറുള്ള ഉറക്ക ഗുളിക നൽകി പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്നാണ് പരാതി.
വീട്ടിലെത്തിയ 14 കാരൻ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു. ഇയാൾ കൂടുതൽ കുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
0 Comments