banner

ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപിടിച്ചു; ഡോക്ടർ പിടിയിൽ

തിരുവനന്തപുരം : ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച ഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം നടന്നത് .

വർക്കല പുത്തൻ ചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന ഡോക്ടർ പി സുരേഷ് കുമാർ ആണ് ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ചെവി വേദനയെ തുടർന്ന് അമ്മയോടൊപ്പം ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി.

 പരിശോധന എന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഡോക്ടർ സ്പർശിച്ചു. അസ്വസ്ഥത തോന്നിയ പെൺകുട്ടി ഡോക്ടറിൽ നിന്നും കുതറി ഓടുകയായിരുന്നു. ഡോക്ടറുടെ സ്വകാര്യ സ്വകാര്യഭാഗങ്ങൾ പെൺകുട്ടിയുടെ മേൽ ഉരസി എന്നും പരാതിയുണ്ട്. 

വീട്ടിലെത്തിയ ശേഷം പെൺകുട്ടി അമ്മയോട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു .തുടർന്ന് വർക്കല പോലീസിൽ എത്തി പരാതി നൽകി .പോലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ചെറിയ കുട്ടി ആയതിനാൽ പോക്സോ നിയമപ്രകാരവും ഇയാൾക്കെതിരെ പോലീസ് കേസ് ചുമത്തിയിട്ടുണ്ട്

إرسال تعليق

0 تعليقات