banner

സ്വകാര്യ മൊബൈൽ ഷോപ്പിൽ നിന്നും പുതിയ ഫോൺ മോഷ്ടിച്ച കൊല്ലം സ്വദേശി പിടിയിൽ



പത്തനംതിട്ട : പത്തനംതിട്ടയിലെ സ്വകാര്യ മൊബൈൽ ഷോപ്പിൽ നിന്നും പുതിയ ഫോൺ മോഷ്ടിച്ച കൊല്ലം സ്വദേശി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി ഈസ എന്നയാൾ ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടി കൊല്ലം ഐലറ എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

സമൂഹമാധ്യമങ്ങളിൽ ഫോൺ മോഷ്ടിക്കുന്ന വീഡിയോ വൈറൽ ആയതോടെ ഇത് കണ്ട പ്രാദേശികവാസികൾ ഇയാളെ തിരിച്ചറിയുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. നിരവധി മോഷണ കേസിൽ ഇയാൾ പ്രതിയാണ്. രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്. മൊബൈൽ സർവീസ് ചെയ്യുവാനായി മൊബൈൽ ഷോപ്പിൽ വന്ന ഇയാൾ ഫോൺ സർവീസ് ചെയ്യുന്ന സമയത്തു ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു ഷെൽഫിൽ വിൽക്കാൻ വെച്ചിരുന്ന പുതിയ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.

Post a Comment

0 Comments