banner

ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് ചാടിയ ഗർഭിണി മരിച്ചു



തിരുവനന്തപുരം : ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് ചാടിയ ഗർഭിണി മരിച്ചു. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവ്–ഭദ്ര ദമ്പതികളുടെ മകൾ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം.  പുറത്തേക്ക് ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചത് ആണ് മരണകാരണം. 

സുബിനയും ഭർത്താവ് അഖിലും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുബിന പുറത്തേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭർത്താവ് കരവാരം പാവല്ല മുകളിൽപ്പുറത്ത് വീട്ടിൽ അഖിലിനൊപ്പം ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങവെ തോപ്പുവിള ജംക്‌ഷന് സമീപത്തായിരുന്നു സംഭവം. പരിക്ക് പറ്റിയ സുബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.  

إرسال تعليق

0 تعليقات