banner

സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു ദുഃഖ വെള്ളിയാഴ്ച, പ്രാർത്ഥനാനിർഭരമായ ഒരു ദുഃഖവെള്ളി ആശംസിക്കുന്നു: കെ സുധാകരൻ

ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ദുഖ വെള്ളിയാഴ്ച്ച ആചരിക്കുന്ന സുദിനമാണിന്ന്. ​ഗാ​ഗുൽത്ത മലയിലെ യേശുവിന്റെ കുരിശുമരണം മറ്റുള്ളവർക്ക് വേണ്ടിയിട്ടായിരുന്നു.
യേശു മരണത്തിന് വിധിക്കപ്പെട്ട  ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ​ഗാ​ഗുൽത്താ മലയിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ ഓർമ്മക്ക് കുരിശിന്റെ വഴി ദേവാലയങ്ങൾ സംഘടിപ്പിക്കും.

മാനവ വംശത്തിന്റെ പാപമോചനത്തിനായി കുരിശുമേന്തി ചാട്ടവാറടിയേറ്റ് നടന്നുനീങ്ങിയ യേശുദേവന്റെ മഹാത്യാഗത്തിന്റെ  ഓര്‍മ്മപുതുക്കുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും പ്രാർത്ഥനാനിർഭരമായ ഒരു ദുഃഖവെള്ളി ആശംസിക്കുകയാണ് കെ സുധാകരൻ.

Post a Comment

0 Comments