Latest Posts

അഞ്ചാലുംമൂട്ടിലെ സ്വകാര്യ മാളിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നു



അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ മാളിലെ വാടകക്കെട്ടിടം സംബന്ധിച്ച് സംഘർഷാവസ്ഥ നിലനില്ക്കുന്നു. വാടക കെട്ടിടത്തിൽ നിന്നും നിലവിലുള്ള സ്ഥാപനം കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തതുമായി ബന്ധപ്പെട്ട് വാടകക്കാരുമായി തർക്കം നിലനിന്നിരുന്നു. തുടർന്ന് അടുത്തിടെ സമീപത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റ് ഉടമസ്ഥരുമായി മാൾ കാരാറെഴുതി. പിന്നാലെ സ്വകാര്യ സൂപ്പർ മാർക്കറ്റ് ഇവിടേക്ക് സാധനങ്ങൾ മാറ്റുന്നതിനിടെയാണ് ഇന്നലെയും ഇന്നുമായി പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് സംഭവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. സംഘർഷാവസ്ഥ മുൻനിർത്തി പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

0 Comments

Headline