മലപ്പുറം : വളാഞ്ചേരി പുറത്തൂരിൽ രണ്ട് വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. പടിഞ്ഞാറേക്കര സ്വദേശി സതീഷിന്റെ മകൻ അലൻ കൃഷ്ണയാണ് മരിച്ചത്. വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു.
തിരൂർ-പൊന്നാനി പുഴയിലാണ് അപകടം സംഭവിച്ചത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് അപകടം നടന്നത്.
0 Comments