തിരുവനന്തപുരം : കിളിമാനൂർ ഇരട്ടച്ചിറയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. കിളിമാനൂർ സ്വദേശി അജില(32) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും നിർത്തി ഇട്ടിരുന്ന കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചത്. കിളിമാനൂര്‍ ഇരട്ടിച്ചിപ്പാറയില്‍ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇടതുവശത്തുകൂടി വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ആദ്യം റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും എതിര്‍വശത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു.
കാര്‍ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അജിലയെ വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0 تعليقات