banner

കൊല്ലത്ത് ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ശരീരത്തിലൂടെ കയറി!, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു



കൊല്ലം : കൊട്ടിയത്ത് ട്രെയിലർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മയ്യനാട് തെക്കുംകര ചേലാച്ചേഴിയത്ത് ലിജുലാൽ (34) ആണ് മരിച്ചത്. ദേശീയപാത-66ൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ട്രെയിലർ ലോറിയിലേക്ക് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ഇരവിപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ് ലിജുലാൽ. അതേ സമയം, അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കൊട്ടിയം റെസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘത്തിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മൈലക്കാട് ജങ്ഷനടുത്തായിരുന്നു അപകടം. ബാങ്ക്‌ ഇടപാടുകൾക്കുവേണ്ടി പോയശേഷം മയ്യനാട്ട് നടക്കുന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനായി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. 

ട്രെയിലർ ലോറിക്കടിയിൽ കുടുങ്ങിപ്പോയ ലിജുലാലിന്റെ തലയിൽ ലോറിയുടെ ചക്രം കയറിയിറങ്ങിയാണ്‌ മരണം സംഭവിച്ചത്‌. അച്ഛൻ: ലാജിലാൽ അമ്മ: ജലജ. ഭാര്യ: ചിന്നു. ഒരുവയസ്സുള്ള മകളുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച. ചാത്തന്നൂർ പോലീസ് കേസെടുത്തു.

إرسال تعليق

0 تعليقات