ആലപ്പുഴ : ആരോ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം എടുക്കാന്‍ കഴിയാതെ ആറ് മാസമായി നെട്ടോട്ടമോടുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ചെറുകിട വ്യാപാരിയായ ഇസ്മായില്‍. കടയില്‍ സാധനം വാങ്ങാനെത്തിയ യുവതി ഗുഗിള്‍ പേ വഴി നല്‍കിയ 300 രൂപയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ വീട് നിര്‍മാണം പോലും മുടങ്ങി.
ഗുജറാത്തിലെ ഒരുകേസുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്നും സൈബർ സെല്‍ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതാണെന്നുമാണ് ബാങ്ക് പറയുന്നത്. തൃക്കുന്നപ്പുഴ പാനൂരില്‍ പത്തരിക്കട നടത്തി രണ്ടറ്റവും കൂട്ടിമുട്ടിക്കുകയാണ് ഇസ്മായില്‍. സ്വന്തം വീട് എന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്. ഒടുവില്‍ വീടു നിര്‍മാണം തുടങ്ങി. ആദ്യഘട്ടമായി കരാറുകാരന് നാല് ലക്ഷംരൂപയുടെ ചെക്ക് നല്‍കി.
ഫെഡറൽ ബാങ്കിന്‍റെ അമ്പലപ്പുഴ ശാഖയില്‍ ചെക്ക് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇസ്മായിലിന്‍റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു.
0 Comments