banner

കൊല്ലത്ത് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ; ആക്രമണം പൊതുസ്ഥലത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ!; അറസ്റ്റിലായത് 20കാരൻ ഉൾപ്പെടെ നാലുപേർ

കൊല്ലം : പൊതുസ്ഥലത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച നാല് പേർ പിടിയിലായി. മീനത്തുചേരി, മുക്കാട്, ഓടിട്ട വീട്ടിൽ അമൽ(24), ശക്തിനഗർ-105, പ്രീതാ കോട്ടേജിൽ അഭയ് (21), ഹോളിഫാമിലി നഗർ-18, സെന്റ് ജോസഫ് ഭവനിൽ, സാഞ്ചോ(21), കന്നിമേൽചേരിയിൽ, ഭാരത് നഗർ-65, ദാറുൽ അമാനിൽ അഫ്ത്താബ്(20) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. 

മീനത്തുചേരി, സാഞ്ചോനിവാസിൽ ഗോഡ്‌വിനെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം ഇടമനക്കാവ് ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ
ഗോഡ്‌വിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇയാളുടെ തലയിലും മുഖത്തും കൈകൾക്കും പരിക്കേറ്റു. ഗോഡ്‌വിന്റെ പരാതിയിൽ ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, ഷാജഹാൻ, വിനോദ്, ദിലീപ്, ഡാർവിൻ, സി.പി.ഒമാരായ ശ്രീകാന്ത്, പ്രവീൺ, ബിജുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

إرسال تعليق

0 تعليقات