banner

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി



കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാവാതിരുന്നതോടെയാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്.

ദിലീപ് താരപദവിയുള്ള വ്യക്തിയാണെന്നും അതുകൊണ്ട് കേസിന്റെ വിചാരണ നീണ്ടും പോകുകയാണെന്നും സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗീകരിച്ചിരുന്നു. നേരത്തേ ഹൈക്കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

إرسال تعليق

0 تعليقات