കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ നാല് ഇടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. തൃശൂരിലും കണ്ണൂരിലും 39 ഡിഗ്രിക്ക് മുകളിലാണ് ചൂട്. കൊല്ലത്ത് 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്നാണ് വിവരം. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലും ചൂടു തുടരും. സാധാരണ നിലയിൽ നിന്നും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്നാണ് വിവരം.
ചൂട് കൂടുന്നതോടെ വൈദ്യുതി ഉപയോഗത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടിയാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നൽകുന്നത്.
0 تعليقات