banner

വിവാഹം ക്ഷണിക്കാൻ മകളുടെ സഹപാഠിയുടെ വീട്ടിലുമെത്തി; പതിനേഴുകാരി ഒറ്റയ്ക്കാണെന്ന് അറിഞ്ഞതോടെ, വീടിനുള്ളിലേക്ക് വലിച്ചിഴച്ച് ലെെംഗികാതിക്രമം: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ പിതാവ് മകളുടെ സഹപാഠിയായ പതിനേഴുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയഞ്ചുകാരന് തടുവശിക്ഷ വിധിച്ച് കോടതി. തടവു ശിക്ഷയോടൊപ്പം പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. മനഃസാക്ഷിയില്ലാത്ത ചെയ്തിയാണ് പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടാതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതി ഒടുക്കേണ്ട പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതിവിധിച്ചിട്ടുണ്ട്. 

നാദാപുരത്താണ് സംഭവം നടന്നത്. പശുപ്പകടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45)നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. അഞ്ച് വർഷം കഠിന തടവിനാണ് പ്രതിയെ ശിക്ഷിച്ചിരുക്കുന്നത്. അതിനൊപ്പംതന്നെ  20,000 രൂപ പിഴയൊടുക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കേസിനാസ്പദമായ സംഭവം നടന്നത് 2021ലായിരുന്നു. ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവാണ് പ്രതി. മകളുടെ വിവാഹം ക്ഷണിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയം പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തുകയായിരുന്നു. വീടിനുള്ളിലേക്ക് വലിച്ചിഴച്ചാണ് പ്രതി പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് വിവരങ്ങൾ. പിന്നീട് രക്ഷകർത്താക്കൾ എത്തിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറയുന്നത്. തുടർന്ന് രക്ഷകർത്താക്കളുമായി എത്തി പെൺകുട്ടി പ്രതിക്കെതിരെ പരാതി നൽകുകയായിരുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് കോടതിയിലെത്തിയപ്പോൾ വിവാഹം അടുത്തുനിൽക്കുന്ന പെൺകുട്ടിയുടെ പിതാവാണ് താനെന്ന വാദം പ്രതി ‘ന്നയിച്ചിരുന്നു. ശിക്ഷ വിധിച്ച കോടതി വിധിന്യായത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്. പിഴ തുക അതിജീവിതയ്ക്ക് കൊടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരുണാണ് ഹാജരായത്.

Post a Comment

0 Comments