Latest Posts

കിണറ്റിൽ വീണ സഹോദരനെ രക്ഷിച്ച് 8 വയസുകാരി; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

കിണറ്റില്‍ വീണ രണ്ടു വയസുകാരനായ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിക്ക് സമ്മാനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിണറ്റില്‍ ഇവാനിനെ മൂത്ത സഹോദരിയായ 8 വയസുകാരി ദിയയാണ് രക്ഷിച്ചത്. 

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.ജിതേഷിനോട് മന്ത്രി പറഞ്ഞു. സൂപ്രണ്ട് നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്. ഡോക്ടറുടെ ഫോണില്‍ വിഡിയോ കോൾ ചെയ്ത മന്ത്രി, ദിയയുമായി സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 

ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ അമ്മയുമായും മന്ത്രി സംസാരിച്ചു.

0 Comments

Headline