banner

അനിൽ ആന്‍റണി മാലിന്യം, മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലെന്ന് കെഎസ്‍യു

തിരുവനന്തപുരം : അനിൽ ആന്‍റണി മാലിന്യമെന്ന് കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ എന്നും തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കില്‍ കുറിച്ചു.

അനിൽ ആന്റണിയെ പോലുള്ള മാലിന്യ ങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു വിമര്‍ശനം.

إرسال تعليق

0 تعليقات