banner

കുനോ നാഷണൽ പാർക്കിൽ നിന്നും വീണ്ടും പുറത്തു ചാടി ചീറ്റ ആശ; പിന്നാലെ നിരീക്ഷിച്ച് ഉദ്യോഗസ്ഥരും, ചാട്ടം ഈമാസമിത് രണ്ടാം തവണ



ഭോപ്പാൽ : കുനോ നാഷണൽ പാർക്കിൽ നിന്നും വീണ്ടും പുറത്തു കടന്ന് ചീറ്റ ആശ. നിലവിൽ പാർക്കിന് സമീപത്തെ ബഫർ സോണിലാണ് ആശ കറങ്ങി നടക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ആശ കാട്ടിൽ നിന്നും പുറത്തെത്തുന്നത്.

ഇന്നലെ വൈകീട്ടോടെയാണ് ബഫർ സോണിൽ ആശയെത്തിയ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇപ്പോഴും ആശ ഇവിടെ തന്നെ തുടരുകയാണ്. അടിക്കടി ആശ അതിർത്തി കടക്കുന്ന സാഹചര്യത്തിൽ അധികൃതർ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.


കഴിഞ്ഞ മാസം കാട്ടിൽ നിന്നും മറ്റൊരു ചീറ്റയായ ഒബാനും പുറത്തു കടന്നിരുന്നു. 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ കൃഷിയിടത്തിൽ എത്തിയ ഒബാനെ പിന്നീട് ഇവിടെ നിന്നും തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടെ പാർക്കിൽ നിന്നും പവൻ എന്ന് പേരുള്ള ചീറ്റയും പുറത്തുകടന്നിരുന്നു.

748 സ്‌ക്വയർ കിലോ മീറ്ററിലാണ് കുനോ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് ചുറ്റുമുള്ള 487 സ്‌ക്വയർ കിലോമീറ്റർ പ്രദേശമാണ് ബഫർ സോൺ.

إرسال تعليق

0 تعليقات