അഞ്ചാലുംമൂട് : നാട്ടുകാർക്ക് ദുരിതമായി ഒൻപത് മാസത്തോളമായി പൊളിച്ചിട്ട അഷ്ടമുടി മുക്ക് - പെരുമൺ റോഡ് ശാപമോക്ഷത്തിനായി കേഴുന്നു. മുടങ്ങിക്കിടന്ന അഷ്ടമുടിമുക്ക്-പെരുമൺ റോഡ് നിർമ്മാണം വീണ്ടും പുനരാരംഭിക്കാനിരിക്കെ വാട്ടർ അതോറിറ്റി വീണ്ടും റോഡ് സൈഡിൽ കുഴികുത്തി പൈപ്പ് സ്ഥാപിക്കൽ തുടങ്ങി. ഇതോടെ ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കാൻ 2022 ജൂലായിൽ ഇളക്കിയിട്ട റോഡ് പഴയ സ്ഥിതിയിലെങ്കിലും ആകാൻ ഇനിയും കാലതാമസമെടുക്കും. അഷ്ടമുടി ലൈവ് അന്വേഷണ പരമ്പര ആരംഭിക്കുന്നു 'പെരുമണിലേക്കൊരു നരകയാത്ര'
കുഴപ്പമില്ലാത്ത റോഡ്, പൊളിച്ചത് അധികാരികൾ...
യാത്രാ സൗകര്യം മെച്ചപ്പെടുത്താനെന്ന് കാണിച്ച് റോഡ് വെട്ടിപൊളിച്ചിട്ടപ്പോൾ നാട്ടുകാരറിഞ്ഞില്ല ഇത് എട്ടിൻ്റെ പണിയാണെന്ന്. അത്യാവശ്യം നല്ല രീതിയിൽ കിടന്ന റോഡ് വാട്ടർ അതോറിറ്റി - പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ദുരിതകോലമായി. മഴക്കാലത്ത് റോഡിലെ ചെളിയും വേനൽക്കാലത്ത് പൊടിയും ജനങ്ങൾക്ക് പരിചിതമായി മാറിയിരിക്കുന്നു. ഈ സംഭവത്തിൽ വരും മണിക്കൂറിൽ ജനങ്ങൾ പ്രതികരിക്കുന്നു.
0 Comments