banner

അഷ്ടമുടി മുക്ക് - പെരുമൺ റോഡ്: ഭരണം കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ സി.പി.എം



അഞ്ചാലുംമൂട് : സംസ്ഥാനത്തെ മുഴുവൻ ഭരണം നില നിർത്തുമ്പോഴും ഒരു വർഷമായി തുടരുന്ന അഷ്ടമുടി മുക്ക് - പെരുമൺ റോഡിൻ്റെ ദുരവസ്ഥയ്ക്കെതിരെ ഇടപെടാനാകാതെ സി.പി.എം പ്രാദേശിക നേതൃത്വം. പാർട്ടിയുടെ ഭാഗത്ത് നിന്ന് ഇടപെടൽ നടത്തുമെന്ന ചർച്ചകൾ ഉയർന്നിട്ടും തുടർ നടപടികൾ ഉണ്ടാകാത്തതിൽ അണികൾക്കിടയിലും  അഭിപ്രായ ഭിന്നതയുണ്ട്.

ഒരു വർഷമായി തകർന്നു കിടക്കുന്ന  അഷ്ടമുടി മുക്ക് - പെരുമൺ റോഡിൻ്റെ തകർച്ചയിൽ പൊറുതിമുട്ടിയിരിക്കുകയാണ് സാധാരണ ജനം. പൊതുമരാമത്ത് വിഭാഗവും ജല അതോറിറ്റി വിഭാഗവും തമ്മിൽ യോജിപ്പില്ലാത്തതാണ് റോഡിൻ്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അഷ്ടമുടി ലൈവിൻ്റെ അന്വേഷണ പരമ്പരയായ 'പെരുമണിലേക്കൊരു നരകയാത്ര' യുടെ ഭാഗമായാണ് അവർ പ്രതികരിച്ചത്.

പെരുമൺ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കൊല്ലം എം.എൽ.എ എം മുകേഷും ഈ വഴി സഞ്ചരിച്ചിരുന്നു. അന്ന് പണി വേഗത്തിൽ പൂർത്തീകരിക്കുന്നതിലേക്ക് നീളുന്ന അടിയന്തിര നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇത് പിന്നീട് പ്രാവർത്തികമായില്ലെന്നും ജനങ്ങൾ പറയുന്നു. ഇതിനിടെയാണ്   ഭരണതലത്തിൽ സമർദ്ധം ചെലുത്തി പണി പൂർത്തികരിക്കാൻ പ്രാദേശിക പാർട്ടി അണികളുടെ ആവശ്യമുയർന്നത്. എന്നാൽ ഈ അവശ്യവും ജില്ലയ്ക്ക് പുറത്തെത്തിയില്ല.

Post a Comment

0 Comments