banner

എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ..



കൊച്ചി : പനമ്പിള്ളി നഗറിൽ എടിഎം കൗണ്ടർ തകർത്ത് മോഷണം നടത്താൻ ശ്രമം നടത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ 
 പൊലീസ് അറസ്റ്റ് ചെയ്തു.
ജാർഖണ്ഡ് സ്വദേശിയായ 
ജാദുവിനെയാണ്
 പൊലീസ് പിടികൂടിയത്. 

ഇന്നലെയായിരുന്നു സംഭവം. പനമ്പിള്ളി നഗറിലുള്ള എസ്ബിഐ ബാങ്കിൻ്റെ എടിഎം പൊളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹോം ഗാർഡാണ് ജാദുവിനെ പിടികൂടിയത്.
ഒരു മരക്കഷ്ണവുമായി ജാദു 
എടിഎമ്മിൽ എത്തി. ശേഷം എടിഎം കൗണ്ടറിന്റെ താഴത്തെ ഷീറ്റിന്റെ ഒരു ഭാഗം പൊളിച്ചു. ഇത് കണ്ട ഹോം ഗാർഡ് ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് പൊലീസെത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജാദുവിനെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായിട്ടായിരുന്നു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. 

തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ് പ്രതി. ഇയാൾക്ക് മാനസിക തകരാറുണ്ടോയെന്ന് സംശയിക്കുന്നതുമായി പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments