banner

കൊല്ലത്ത് ഓട്ടോയും ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവ് ചികിത്സയിൽ



കൊല്ലം : ഓട്ടോയും ആംബുലൻസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റ ദമ്പതികളിൽ ഭാര്യ മരിച്ചു. ബൈക്ക് യാത്രികയായ കിളികൊല്ലൂർ സ്വദേശിനി ഷാനിഫ (44) ആണ് മരിച്ചത്. ഭർത്താവ് ഹാഷിഫ്  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.

കൊല്ലം അയത്തിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഷാനിഫ മരിച്ചു. ഭർത്താവ് ഹാഷിഫ്  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

إرسال تعليق

0 تعليقات