banner

സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങി; എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു



പാലക്കാട് : കരിമ്പുഴ പുഴയിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.

കരിമ്പുഴ കൂട്ടിലക്കടവിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

إرسال تعليق

0 تعليقات