തൃശൂർ പഴയന്നൂർ സ്വദേശിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം രൂപ ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷം 93 പവൻ സ്വർണവും ഏഴര ലക്ഷം രൂപയും വാങ്ങുകയായിരുന്നു. 2017 ലാണ് ആര്യശ്രീ പണവും സ്വർണവും വാങ്ങിയത്. യുവതിയും ആര്യശ്രീയും സഹപാഠികളായിരുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണവും സ്വർണവും തിരികെ ചോദിച്ചെങ്കിലും ആര്യശ്രീ നൽകിയില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
അതേസമയം ആര്യശ്രീയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
0 Comments