കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് തുടർക്കഥയായി ബൈക്ക് മോഷണം. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഗ്ലാമർ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ട്രഷറി ജീവനക്കാരൻ ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
നൂറ് കണക്കിന് ബൈക്കാണ് റെയിൽവേ സ്റ്റേഷന് മുന്നിൽ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത്. സമീപകാലത്ത് നിരവധി ബൈക്കുകൾ ഈ ഭാഗത്ത് നിന്ന് മോഷണം പോയിരുന്നു. ഇങ്ങനെ നഷ്ടമാകുന്ന ബൈക്കുകൾ പലതും ലഹരി കടത്തിന് ഉപയോഗിക്കുന്നുണ്ട്.
ലഹരി വസ്തുക്കളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിയിലായവരിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുകൾ കണ്ടെടുത്തിട്ടുണ്ട്.
അതേ സമയം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഇന്ധനം ചോർത്തലും പതിവാണ്. കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മറ്റൊരു സ്കൂട്ടറിൽ നിന്ന് ഇന്ധനം ചോർത്തുന്നതിനുള്ള സംവിധാനങ്ങൾ കണ്ടെത്തി. ഈ സ്കൂട്ടറിന്റെ ഉടമസ്ഥനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു.
0 Comments