banner

പ്രാധാനമന്ത്രിയ്ക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബി.ജെ.പി കേരളാ അദ്ധ്യക്ഷന് ഊമക്കത്ത്



തിരുവനന്തപുരം : സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തുതുന്ന പ്രാധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബി.ജെ.പി കേരളാ അദ്ധ്യക്ഷന് ഊമക്കത്ത്. 

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്.
ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. 

മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات