banner

പൊതുസ്ഥലത്ത് പെൺകുട്ടികളുടെ അടിവസ്ത്രമിട്ട് ആൺകുട്ടി; നാട്ടുകാർ വിവരം പോലീസിന് കൈമാറി, പിന്നെ സംഭവിച്ചത് ഇങ്ങനെ!



തിരുവനന്തപുരം : ആറ്റിങ്ങലില്‍ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

പാന്‍റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയപ്പോൾ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാങ്ക് വീഡിയോ ചെയ്യുന്നതായിരുന്നു എന്നതാണ് പൊലീസിന് ഇവ‍ർ നൽകിയ മറുപടി. 

പെൺകുട്ടികളടക്കം നിരവധിപേർ ഉണ്ടായിരുന്ന പൊതുസ്ഥലത്ത് ഇത്തരത്തിൽ നടന്നതിനാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

إرسال تعليق

0 تعليقات