ലണ്ടന്‍ : കാറോണ വൈറസിന്റെ പാര്‍ശ്വഫലമായി ഗര്‍ഭസ്ഥ ശിശുക്കളില്‍ മസ്തിഷ്‌ക ക്ഷതം സംഭവിക്കുന്നതായി വിദഗ്ധ പഠനം. ഓക്‌സ്‌ഫോര്‍ഡില്‍ മിയാമി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിവരം പുറത്ത് വന്നത്. ഗര്‍ഭിണി സ്ത്രീകളില്‍ ബാധിക്കുന്ന കൊറോണ വൈറസാണ് പൊക്കിള്‍കൊടി വഴി കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കുന്നത് മൂലമാണ് ശിശുക്കളില്‍ മസ്തിക്ഷക്ഷതം സംഭവിക്കുന്നതെന്നാണ് പഠനം.
പീഡിയാട്രിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, മസ്തിഷ്‌ക ക്ഷതം സംഭവിച്ച കുഞ്ഞുങ്ങള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സ്ത്രീകളില്‍ ജനിച്ചവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ജനനശേഷം അപസ്മാരം ഉണ്ടാകുകയും വളര്‍ച്ചയില്‍ കാലതാമസം ഉണ്ടാകുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.
മസ്തിഷ്‌ക ക്ഷതം സംഭവിച്ച ഒരു കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ മരിണപ്പെട്ടിരുന്നു. മറ്റൊരു കുഞ്ഞ് ഇപ്പോഴും ആശുപത്രി തീവ്രപരിചരണത്തില്‍ തുടരുകയാണെന്നും ഗവേഷകര്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടത്തിലാണ് തലച്ചോറില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പഠനത്തെ തുടര്‍ന്ന് എല്ലാ ഗര്‍ഭിണികളും കൊറോണ വാക്‌സിന്‍ കര്‍ശനമായും സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
0 Comments