തിരുവനന്തപുരം : ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് കെ സുധാകരൻ. ദേവികുളം നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രീം പോടതിയിൽ പോകുവാൻ എ രാജക്ക് 10 ദിവസമാണ് സമയം ഉണ്ടായിരുന്നത്.
എന്നാൽ അനുകൂല ഉത്തരവ് സുപ്രീം കോടതിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107 ആം വകുപ്പ് പ്രകാരം അയോഗ്യനായതിനാൽ ഹൈക്കോടതി വിധി പൂർണ്ണമായും പാലിക്കാൻ കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 20 നാണ് ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജക്ക് അർഹത ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
0 Comments