banner

യുവാവിനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി; യുവതിയെ കാമുകൻ തന്നെ വെടിവച്ചു കൊന്നു

ഹരിയാന : കാമുകനെ വിവാഹം കഴിക്കാൻ കാനഡയിൽനിന്ന് ഇന്ത്യയിലെത്തി. കാമുകൻ തന്നെ കാമുകിയെ വെടിവച്ചു കൊന്നു
കാനഡയിൽ നിന്ന് കാമുകനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം കാണാതായ യുവതിയെ ഹരിയാനയിലെ വയലിൽ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് നീലം (23) എന്ന യുവതിയെ കാമുകൻ സുനിൽ വെടിവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വയലിൽ കുഴിച്ചിടുകയായിരുന്നു. ചൊവ്വാഴ്ച ഭിവാനിയിലെ വയലിൽ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയത്.

നീലത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് സുനിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നീലത്തിന്റെ തലയിൽ രണ്ടുതവണ വെടിയുതിർക്കുകയും തുടർന്ന് വയലിൽ മൃതദേഹം കുഴിച്ചിടുകയുമായിരുന്നു. കഴിഞ്ഞ ജൂണിൽ നീലത്തിന്റെ സഹോദരി റോഷ്‌നി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്റർനാഷനൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (ഐഇഎൽടിഎസ്) പരീക്ഷ പാസായ നീലം, ജോലിക്കായി ആണ് കാനഡയിലേക്ക് മാറിയത്. 

കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹ വാഗ്ദാനം നൽകി സുനിൽ നീലത്തെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു. നീലം തിരിച്ചെത്തിയതിന് ശേഷം അവളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സുനിലിനെ കാണാനില്ലായിരുന്നുവെന്നും നീലത്തിന്റെ വീട്ടുകാർ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ടായിരുന്നു. 

നീലത്തിന്റെ കുടുംബം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് കേസ് ഭിവാനിയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറി. തുടർന്ന് സുനിലിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, നീലത്തിന്റെ മ‍ൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അയാളുടെ വയലിലെ 10 അടി താഴ്ചയുള്ള കുഴിയിൽ നിന്ന് കുഴിച്ചെടുത്തത്. മൃതദേഹ അവശിഷ്ടങ്ങൾ സോനിപത് സിവിൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

إرسال تعليق

0 تعليقات