Latest Posts

മകനെ ചുമലിലിരുത്തി കുളിക്കാനിറങ്ങി, അച്ഛനും മകനും മുങ്ങിമരിച്ചു!

കണ്ണൂർ : ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മകനെ ചുമലിലിരുത്തി കുളിക്കാനിറങ്ങിയപ്പോൾ കാൽ തെറ്റിവീഴുകയായിരുന്നു. മകൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും, ഇവർക്കായി തെരച്ചിൽ നടത്തുകയുമായിരുന്നു. ഇരുവരെയും കരയ്‌ക്കെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലിജിൻ ഇരിട്ടി എ ജെ ഗോൾഡിലെ ജീവനക്കാരനാണ്. തലക്കാണി യു പി സ്‌കൂളിലെ യു കെ ജി വിദ്യാർത്ഥിയാണ് നെവിൻ. ലിജിന്റെ ഭാര്യ സ്റ്റെഫി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മകൾ: ശിവാനിയ.

0 Comments

Headline