അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 28 ന് വയനാട് ജില്ലയിലും, 29ന് പാലക്കാടും, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. ബുധനാഴ്ച തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിച്ചത്.
തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനുട്ടിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെളളയാണി മേഖലയിൽ 15 മിനുട്ടിൽ 9.5 മില്ലി മീറ്റർ മഴ ലഭിച്ചു.
0 Comments